ഐഎന്‍ടിയൂ സി വൈത്തിരി മണ്ഡലം കമ്മിറ്റി വിജയാരവം 2025 സംഘടിപ്പിച്ചു

വൈത്തിരി: വൈത്തിരി പഞ്ചായത്തിലെ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, ദീര്‍ഘകാലത്തെ അധ്യാപക ജീവിതത്തിന് ശേഷം വൈത്തിരി സ്‌കൂളില്‍ നിന്നും വിരമിച്ച പ്രധാന അധ്യാപിക അജിത ടീച്ചര്‍, സിനിമാതാരം ഷനൂബ്, നാടന്‍ പാട്ടിന്റെ കുലപതിയും സംസ്ഥാന ഫോക്കുലര്‍ അവാര്‍ഡ് ജേതാവുമായ എ.സി മാത്യൂസ് തുടങ്ങിയവരെ ഐഎന്‍ടിയൂ സി വൈത്തിരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷിനില്‍ തോമസ് അധ്യക്ഷത വഹിച്ചു.
എന്‍ കെ ജ്യോതിഷ് കുമാര്‍, വര്‍ഗീസ് എ എ,ആര്‍ രാമചന്ദ്രന്‍, കെ വി ഫൈസല്‍, കെ വിജേഷ്,അജിത ടീച്ചര്‍,എ സി മാത്യൂസ്,ഷനൂബ് വൈത്തിരി,കെ ജി വിലാസിനി,ദേവു ടീച്ചര്‍,കെ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍