വയനാട് ജില്ല ജനമൈത്രി പോലീസ് വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണം നടത്തി

ആനേരി: വയനാട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആനേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ജൂണ്‍ 15ന് ലോക വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് ജില്ല അസി.നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റിനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വയോജന സംഘടന ഭാരവാഹികളായ കെ.യു ഭാസ്‌ക്കരന്‍, എം.ശശിധരന്‍ എന്നിവര്‍ ആശംകളര്‍പ്പിച്ച് സംസാരിച്ചു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് അസി.നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ ദാസ് വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. പരിപാടിയില്‍ നാടന്‍ പാട്ട് കലാകാരനായ സിവില്‍ പോലീസ് ഓഫീസര്‍ കെ. വിനോദ് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. ദീപ ടി.കെ സ്വാഗതം ആശംസിക്കുകയും ശ്രീജിത് കെ.എസ് നന്ദി അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍