സൗജന്യ നേത്ര പരിശോധനയും മെഡിക്കല്‍ ക്യാമ്പും നടത്തി.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സെന്റ് തോമാസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി കരുണ ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കല്‍ ക്യാമ്പും നടത്തി. ക്യാമ്പ് വികാരി ഫാദര്‍ ജോര്‍ജ്ജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്തു. എ.കെ. മത്തായി, സി.വി ബാബു, കെ.എം മാത്യൂ, ഐസക്, സാബു മരട്ടിക്കാമറ്റം, സാലി വേണാട്ട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍