പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

മാനന്തവാടി: കേരളാ ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മറ്റി നിര്‍ദ്ദന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മാനന്തവാടി വയനാട് സ്‌ക്വയറില്‍ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പഠന ഉപകരണവിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ സി.കെ രത്‌നവല്ലി നിര്‍വ്വഹിച്ചു. കെ എച്ച്ആര്‍ എ സംസ്ഥാന സെക്രട്ടറി അനിഷ് ബി നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അജി.എസ് , കെഎച്ച്ആര്‍ സംസ്ഥാന സെക്രട്ടറി സജീര്‍ മലപ്പുറം, ജില്ലാ പ്രസിഡന്റ് അസ്ലം ബാവ, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പിആര്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന കമ്മറ്റി അംഗം ബിജു മന്ന എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി കിടപ്പിലായ രോഗികളുടെ മക്കള്‍ക്കും, രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നവരുടെയും മക്കള്‍ക്ക് മുടങ്ങാതെ കെഎച്ച്ആര്‍എപഠനഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍