OPEN NEWSER

Monday 14. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണ്‍ലൈന്‍ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയ കേസില്‍ ഒഡിഷ സ്വദേശി പിടിയില്‍

  • Kalpetta
14 Jun 2025

കല്‍പ്പറ്റ: വ്യാജ ട്രെഡിങ് വാഗ്ദാനം നല്‍കി എന്‍ജിനീയറില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസില്‍ ഒഡിഷ സ്വദേശിയെ മുംബൈയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ െ്രെകം പോലീസ്. ഒഡിഷ, സത്യഭാമപ്പൂര്‍, ഗോതഗ്രാം സ്വദേശിയായ സുശീല്‍ കുമാര്‍ ഫാരിഡ(31)യെയാണ്  പിടികൂടിയത്. ടെലഗ്രാം വഴി മൂവിക്ക് റിവ്യൂ നല്‍കി വരുമാനം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറില്‍ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒഡിഷ സ്വദേശി വലയിലായത്.   

2024 മാര്‍ച്ച് മാസത്തിലാണ് പരാതിക്കാരിയെ ടെലെഗ്രാം വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി ഇയാള്‍ പണം തട്ടിയെടുത്തത്. തട്ടിപ്പാണ് എന്ന് മനസ്സിലാക്കിയ പരാതിക്കാരി നാഷണല്‍ സൈബര്‍ െ്രെകം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സൈബര്‍ പൊലീസ് മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തില്‍ ചെന്നൈ സ്വദേശിയായ ഓട്ടോ െ്രെഡവറായ  മുരുകന്‍ എന്നയാളെ പിടികൂടി.  ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒഡിഷക്കാരനായ സുശീല്‍ കുമാര്‍  ചെന്നൈയിലെത്തി വ്യാജ കമ്പനിയുടെ പേരില്‍ ചെറിയ തുകകള്‍ നല്‍കി ബാങ്ക് അക്കൌണ്ടുകള്‍  വാങ്ങി അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ മാറ്റിയും തട്ടിപ്പ് നടത്തിയതെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന്  ഇയാള്‍ ഒഡീഷക്ക് തിരികെ പോയതായി മനസ്സിലാക്കിയ പൊലീസ് പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇയാള്‍ വീണ്ടും മുംബൈയില്‍ എത്തിയതായി മനസ്സിലാക്കി കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെത്തി ആഡംബര ഫ്‌ലാറ്റുകള്‍ നിറഞ്ഞ റോയല്‍ പാം എസ്‌റ്റേറ്റ് എന്ന സ്ഥലത്ത്  ഓ.ഡി 05എ എ 7999 നമ്പര്‍ ആഡംബര കാറില്‍ യാത്ര ചെയ്യവേയാണ് ഇയാളെ  പിടികൂടിയത്. 

കാറും കാറിലുണ്ടായിരുന്ന 4 ഫോണുകള്‍, സിം കാര്‍ഡുകള്‍, അക്കൗണ്ട് ബുക്കുകള്‍, ചെക്ക് ബുക്കുകള്‍, എ.ടി.എം കാര്‍ഡുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.  മുംബൈയില്‍ മോഡലിംഗ് നടത്തി വരുന്ന പ്രതി ആഡംബര ജീവിതത്തിനു വേണ്ടിയാണു തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ചിലവഴിച്ചിരുന്നത്. തട്ടിപ്പ് നടത്തുന്നതിനായി ഇയാള്‍  രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എത്തി കടലാസ് കമ്പനികള്‍ ആരംഭിച്ചു.  സാധാരണക്കാരുടെ  പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി അത് വഴിയാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറിന്‍സിയായി മറ്റിയെടുക്കുന്നത്. പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങള്‍ വയനാട് ആര്‍.ടി.ഒഫീസിലെ ങഢക  പത്മലാലില്‍ നിന്നും ലഭിച്ചത് അന്വേഷണത്തില്‍  നിര്‍ണ്ണായകമായി. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ഷജു ജോസഫിന്റെ നേതൃത്വത്തില്‍ എസ്.ഐ. എ.വി ജലീല്‍,എ.എസ്.ഐമാരായ കെ റസാക്ക്, പി.പി ഹാരിസ്, എസ്.സി.പി.ഓ സലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • നിപ രോഗം: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി
  • യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
  • ക്വട്ടേഷന്‍ കവര്‍ച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്
  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show