OPEN NEWSER

Thursday 31. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാഹനാപകടത്തില്‍ വയോധിക മരിച്ച സംഭവം; മനപൂര്‍വ്വമായ നരഹത്യയെന്ന് തെളിഞ്ഞു; 4 പേര്‍ കൂടി അറസ്റ്റില്‍

  • Kalpetta
12 Jun 2025

മേപ്പാടി: മേപ്പാടി ഒന്നാംമൈലില്‍ ബൊലേറോ വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വയോധിക മരിച്ച സംഭവം മന:പൂര്‍വ്വമായ നരഹത്യയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. നെല്ലിമുണ്ട പൂളപ്പറമ്പന്‍ ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മയാണ് മരിച്ചത്. സ്‌കൂട്ടറോടിച്ച ഇവരുടെ പേരകുട്ടി അഫ്‌ലഹിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിലാണ് ബൊലേറോ വാഹനത്തിലുണ്ടായിരുന്ന കാസര്‍കോഡ് സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടില്‍ പ്രശാന്ത് (21), പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണന്‍ (20), പെരുമ്പള ചാവക്കാട് വീട് നിഥിന്‍ നാരായണന്‍ (22), പിന്നെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ നാല് പേരെ മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്. വാഹന െ്രെഡവറായ കാസര്‍കോട് പെരുമ്പള അഖിലി (26)നെ നേരത്തെ അറസ്റ്റ് ചെയ്യുകയും കല്‍പ്പറ്റ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം അഞ്ചംഗ സംഘം മദ്യലഹരിയില്‍ ചൂരല്‍മല ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം അഫ്‌ലഹും, ബിയുമ്മയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇവരുടെ മുന്നില്‍ പെടുകയും സംഘവുമായി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് ശേഷം സംഘം സ്‌കൂട്ടര്‍ ഓവര്‍ ടേക്ക് ചെയ്യാതെ പുറകില്‍ തന്നെ പോയി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം വാഹനത്തിന്റെ ടയര്‍ ബിയുമ്മയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയും, അഫിലഹിനെ നിരക്കിക്കൊണ്ട് പോകുകയും ചെയ്തതായി പോലീസ് പറഞ്ഞു. അപകടമരണത്തിനായിരുന്നു മേപ്പാടി പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, പിന്നീട് െ്രെഡവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് െ്രെഡവര്‍ അഖിലിന്റെപേരില്‍ മനഃ പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുക്കുകയും തുടര്‍ അന്വേഷണത്തില്‍ മനഃപൂര്‍വ്വമായ നരഹത്യ കുറ്റം ചുമത്തി മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകര്‍ന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേര്‍ത്തു പിടിക്കാന്‍ ഒരു നാടാകെ ഒപ്പം ചേര്‍ന്നു
  • ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് യാഥാര്‍ഥ്യമായി; വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നിര്‍വഹിച്ചു
  • മുണ്ടക്കൈ, പുത്തുമല ദുരന്തം: 49 പേര്‍ക്ക് കൂടി വീട്; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും;ആകെ 451 പേര്‍ക്ക് വീട്;പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് 6 കോടി കൂടി; ദുരന്ത സ്മാരകം നിര്‍മ്മിക്കാന്‍ 99.93
  • ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി.
  • ഹൃദയം തകരുന്ന ഓര്‍മ്മകളുമായി ഹൃദയഭൂമി !
  • ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി.
  • കഞ്ചാവുമായി യുവാവ് പിടിയിലായി
  • അതുല്‍ സാഗര്‍ ഐഎഎസ് വയനാട് സബ്ബ് കളക്ടര്‍; വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ടിന് പുതിയ ഐഎഎസ് ഉദ്യോഗസ്ഥനെയും നിയമിച്ചു
  • ആക്രികടയിലേയും ഫര്‍ണിച്ചര്‍ കടയിലേയും അഗ്‌നിബാധ; കൂടാതെ മോഷണങ്ങളും; രണ്ട് കുട്ടികള്‍ പിടിയില്‍
  • ദുരിതബാധിതരോടുള്ള നീതിനിഷേധത്തിനെതിരെ ദുരന്തഭൂമിയില്‍ നിന്ന് യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show