തരുവണയില്‍ വാഹനാപകടം; അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ; ആര്‍ക്കും പരിക്കില്ല

തരുവണ: തരുവണ നടക്കലിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. നടക്കല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും പുറത്തേക്ക് വന്ന ഒരു കാര്‍ അവിടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളില്‍ ഇടിച്ചതിനു ശേഷം റോഡിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഈ കാര്‍ വരുന്നത് കണ്ട് മാനന്തവാടി ഭാഗത്ത് നിന്നും തരുവണ ഭാഗത്തേക്ക് ഇഞ്ചി കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് പെട്ടെന്ന് വെട്ടിച്ചപ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന് മുകളിലൂടെ വയലിലേക്ക് മറിയുകയായിരുന്നു. ഈ കാറും,ഇഞ്ചി വാഹനത്തോടൊപ്പം വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല..


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍