പാമ്പുകടി, തേനീച്ച, കടന്നല്‍കുത്ത്: മരണപ്പെട്ടാല്‍ നഷ്ടപരിഹാരം ഇനി മുതല്‍ നാലുലക്ഷം

കല്‍പ്പറ്റ: പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയു ടെ ആക്രമണത്തില്‍ മരിക്കു ന്നവര്‍ക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാക്കി. വനത്തിനുള്ളിലോ പുറത്തോ എന്നത് പരിഗണിക്കാതെയാണ് സഹായ ധനം നല്‍കുക. ദുരന്തപ്രതികരണ നിധി (എസ്ഡിആര്‍എഫ്) യില്‍നിന്ന് പണം അനുവദിക്കും. മരണം അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണമെന്ന് നിബന്ധനയുണ്ട്.അതേസമയം വന്യജീവി ആക്രമണംമൂലം ജീവന്‍ നഷ്ട മാകുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം നേരത്തേ നല്‍കിയിരുന്ന 10 ലക്ഷം തുടരും. അതില്‍ നാലുലക്ഷം ദുരന്തപ്രതികരണനിധിയില്‍ നിന്നും ആറുലക്ഷം വനംവകുപ്പില്‍നിന്നുമാകും അനുവ ദിക്കുക. വന്യജീവി സംഘര്‍ഷംമൂലം മരിച്ചവരുടെ അന്ത്യ കര്‍മങ്ങള്‍ക്കായി 10,000 രൂപ എക്‌സ്‌ഗ്രേഷ്യ ദുരന്തപ്രതി കരണനിധിയില്‍നിന്നനുവദിക്കും. പരിക്കേറ്റവര്‍ക്കുള്ള ചികിത്സ, നഷ്ടപ്പെടുന്ന ഗൃഹോ പകരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയും സഹായധന പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്തസാധ്യതയു ള്ളവരെ ഒഴിപ്പിക്കല്‍ എന്നിവയുടെ യഥാര്‍ഥ ചെലവ് ദുരന്തപ്രതികരണനിധിയില്‍നിന്ന് നല്‍കും.
വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്താലും നഷ്ടപരിഹാരം കിട്ടും.
എരുമ, പശു 37,500 1,12,500,
ആട്, പന്നി 40001,20,000,
കോഴി, താറാവ് ഒന്നിന്
100, കാലിത്തൊഴുത്ത് നഷ്ടമായാല്‍
3000 1,00,000


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍