കഴിഞ്ഞ ദിവസം കാണാതായ വയോധിക വനത്തിലുള്ളതായി സൂചന; തിരച്ചില്‍ തുടരുന്നു

മാനന്തവാടി: കഴിഞ്ഞ ദിവസം കാണാതായ പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലിങ്കല്‍ ലീല (70) മണിയന്‍കുന്ന് ഭാഗത്തെ വനമേഖലയില്‍ ഉള്ളതായി സൂചന. വന്യമൃഗ സാന്നിധ്യമുള്ള ഈ പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ ഇവരുടെ ചിത്രം പതിഞ്ഞതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ആര്‍ ആര്‍ ടി, മറ്റ് ജീവനക്കാര്‍, പോലീസ്, നാട്ടുകാര്‍ സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. ഇന്നലെ വൈകീട്ട് നാല് മണി മുതലാണ് ലീലയെ കാണാതായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍