നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു; നാല് പേര്‍ക്ക് നിസാര പരിക്ക്

കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡില്‍ കുഴിനിലം ഹെല്‍ത്ത് സെന്ററിന്റെ മുന്നിലായി നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ തളിപറമ്പ് സ്വദേശികളായ മിന്‍ഷ (14), റാബിയ (63), സഹീര്‍ (12), ഉമ്മര്‍ (65) എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നതോടെ ഈ പ്രദേശത്ത് വൈദ്യുതി വിതരണവും മുടങ്ങി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍