ബസ് യാത്രക്കിടെ പെണ്‍കുട്ടിയോട് മോശമായ പെരുമാറ്റം; പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

വൈത്തിരി: ബസ് യാത്രക്കിടെ സഹയാത്രികയായ പതിനേഴ്കാരിയുടെ ദേഹത്ത് ലൈംഗിക ഉദ്ദേശത്തോടെ പിടിച്ച മധ്യവയസ്‌കനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ കൂടോത്തുമ്മല്‍ ശാന്ത മന്ദിരം എന്‍.കെ സതീശന്‍ (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസില്‍ വെച്ചായിരുന്നു സംഭവം. സീറ്റില്‍ ഒറ്റക്കിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപത്ത് വന്നിരുന്ന സതീശന്‍ കുട്ടിയുടെ ശരീരത്തില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ബസ്സില്‍ മറ്റൊരു സീറ്റിലുണ്ടായിരുന്ന മാതാവിനോട് കാര്യം പറയാന്‍ ശ്രമിക്കുന്നതിനിടെ സതീശന്‍ എഴുന്നേറ്റ് പിന്‍ഭാഗത്തേക്ക് പോകുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ബസില്‍ നിന്നും പുറത്തിറങ്ങി സമീപത്തെ തോട്ടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍