ബത്തേരി ടൗണില്‍ വീണ്ടും പുലിയിറങ്ങി! കോഴികളെ പിടികൂടി

ബത്തേരി: ബത്തേരി മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍ പുലിയുടെ സാന്നിധ്യം.പുതുശ്ശേരിയില്‍ പോള്‍ മാത്യൂസിന്റെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് പുലി എത്തിയത്. പോള്‍ മാത്യൂസിന്റെ വീട്ടിലെ കോഴി കൂട്ടിനുള്ളിലുണ്ടായിരുന്ന 4 കരിങ്കോഴി ഉള്‍പ്പെടെ മൊത്തം 7 കോഴികളെ പുലി കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ച കൂട് തുറന്ന നിലയിലായിരുന്നു.ഇതിനെ തുടര്‍ന്നാണ് സിസിടിവി വച്ചത്. ഇത് രണ്ടാമത്തെ തവണ ആണ് പുലി വരുന്നത്. അതുകൊണ്ടുതന്നെ ഉടനടി കൂട് വച്ചാല്‍ പുലിയെ പിടികൂടാമെന്ന് നാട്ടുകാര്‍ പറഞ്ഞു.ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സുല്‍ത്താന്‍ബത്തേരി പട്ടണത്തില്‍ പല തവണ പുലി ഇറങ്ങുന്നത് അപകടകരമാണെന്നും ഇതിനു മുന്‍പ് ഫെയര്‍ലാന്‍ഡ് കോളനിയിലും കൈപ്പഞ്ചേരിയിലും മറ്റു സ്ഥലങ്ങളിലും പുലി വന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍