ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ ഒണ്ടയങ്ങാടി 54 ന് സമീപം കര്‍ണാടക ആര്‍ടിസി ബസ്സും, ടുറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് നാല് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഇരു വാഹനങ്ങളുടേയും മുന്‍ഭാഗം തകര്‍ന്നു. നാട്ടുകാരും മാനന്തവാടി അഗ്‌നി രക്ഷാ സേനാംഗങ്ങളും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍