നാഷണല്‍ വെറ്ററന്‍സ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; പൊന്‍ തിളക്കവുമായി വീണ്ടും സുരേഷ് കലങ്കാരി

തരിയോട്: മൈസൂര്‍ ചാമുണ്ഡി വിഹാര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന നാഷണല്‍ വെറ്ററല്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത വയനാട് തരിയോട് സ്വദേശി സുരേഷ് കല്ലങ്കാരിക്ക് ഇരട്ട സ്വര്‍ണ്ണം. ഹൈജമ്പ്, ലോങ്ങ് ജമ്പ് ഇനങ്ങളില്‍ സ്വര്‍ണവും, 200 മീറ്റര്‍ ഹര്‍ഡിസില്‍ വെള്ളിയും, 100 മീറ്റര്‍ ഹര്‍ഡിസില്‍ വെങ്കല മെഡലുമാണ് ഇദ്ദേഹം നേടിയത്. നിരവധി തവണ ദേശീയ മാസ്റ്റേഴ്സ് അതലറ്റിക് മീറ്റുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. കേരളോത്സവങ്ങളിലും നിറസാന്നിധ്യമാണ് സുരേഷ് കല്ലങ്കാരി. ഭാര്യ: ജയശ്രീ, മക്കള്‍: അഭിനവ്, അനാമിക.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍