പേര്യ ചുരത്തില്‍ വനത്തിലും ജലസ്രോതസ്സിലും മാലിന്യം തള്ളി;വാളാടുള്ള സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി

പേര്യ: മാനന്തവാടി തലശ്ശേരി റോഡില്‍ പേര്യ ചുരത്തിലെ ഏലപ്പീടിക ഭാഗത്തെ 29 ആം മൈലില്‍ വനത്തിലും, റോഡരികിലും തോട്ടിലും മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വാളാടുള്ള നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗാലക്സി മൊബൈല്‍ ഷോപ്പ്, െ്രെപം ഹൈപ്പര്‍ മാര്‍ക്കറ്റ്, പിറ്റ്ക്കോ സ്റ്റോര്‍ എന്നീ സ്ഥാപന ഉടമകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. െ്രെപം സൂപ്പര്‍ മാര്‍ക്കറ്റിലെ വാഹനത്തില്‍ കൊണ്ടുപോയാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വ്യാപകമായി തള്ളിയതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. പഴശ്ശി ജലസംഭരണിയിലേക്കുള്ള ജല സ്രോതസ്സിലും, കൊട്ടിയൂര്‍ റേഞ്ചിന്റെ പരിധിയിലെ വനത്തിലും മാലിന്യം തള്ളിയതിന് എട്ട് കേസുകളിലായാണ് പിഴ ഈടാക്കുക. കണിച്ചാര്‍ ഗ്രാമപഞ്ചായത്തംഗം ജിമ്മി എബ്രഹാമിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീലത, ജീവനക്കാരന് ജിന്റോ എന്നിവരടങ്ങുന്ന സംഘം വാളാടെത്തിയാണ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. കുറഞ്ഞത് 10,000 രൂപയും, കൂടിയത് 50,000 രൂപ വരെയും പിഴയീടാക്കാവുന്ന കുറ്റകൃത്യമാണിത്. മുന്‍പ് ക്ലീന്‍ കേരള കോണ്‍ക്ലേവ് മാതൃകകള്‍ അവതരിപ്പിച്ച് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടുകയും ,മുന്‍ ധനമന്ത്രി തോമസ് ഐസക്കില്‍ നിന്നും പ്രശംസാപത്രം ഏറ്റ് വാങ്ങുകയും ചെയ്ത പഞ്ചായത്താണ് കണിച്ചാര്‍. കൂടാതെ ചുരത്തില്‍ മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്ത് 45 ലക്ഷം രൂപ ചിലവഴിച്ച് മൂന്ന് മീറ്റര്‍ ഉയരത്തില്‍ 'ശുചിത്വ ഫെന്‍സിംഗ്' സ്ഥാപിക്കുകയും, ശുചിത്വ പാര്‍ക്ക് നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഈ ശുചിത്വ വേലി അവസാനിക്കുന്നിടത്താണ് നിലവില്‍ മാലിന്യം തള്ളിയിരിക്കുന്നത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍