എം.ജി ബിജു രാജിവെയ്ക്കണം: തവിഞ്ഞാല്‍ പഞ്ചായത്ത് ഓഫീസിലേക്ക് സി പിഎം മാര്‍ച്ച് നാളെ

മാനന്തവാടി: തൊണ്ടര്‍നാട് പാക്കേജില്‍ അഴിമതിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പറും വയനാട് ഡിസിസി സെക്രട്ടറിയുമായ എം.ജി ബിജു മെമ്പര്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (ഏപ്രില്‍ 25) തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് സിപിഎം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 2015 വര്‍ഷത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളില്‍ അഴിമതി നടന്നിട്ടുണ്ട് എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. അഗ്രി ഫെസ്റ്റ് അടക്കം രണ്ട് വിജിലന്‍സ് കേസാണ് ബിജു നേരിടുന്നത്. ബിഡിഒ ഷീബ, സീനിയര്‍ ക്ലാര്‍ക്ക് ഗിരിഷ് എം.ടി അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.മൊയ്തുട്ടി, പി.എം പത്രോസ് ബ്ലോക്ക് സെക്രട്ടറി സി.കെ മോഹനന് നായര്‍ എന്നിവര്‍ പ്രതികളാണ്. മോഹനന്‍നായരെ പിന്നിട് വിജിലന്‍സ് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഡിപിആര്‍ തയ്യാറാക്കുന്നതിന് ടെണ്ടര്‍ കൊടുക്കാതെ ജീവന് ജ്യോതി എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെ സര്‍ഗാലയം ഹ്യുമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്റര്‍ എന്ന സ്ഥാപനത്തെ പദ്ധതി നടത്തിപ്പിന് എല്‍പ്പിക്കുകയുമായിരുന്നു. കേസിലെ പ്രതിയായ പി എം പത്രോസാണ് സ്ഥാപനത്തിന്റെ സെക്രട്ടറി.ടൈലറിംഗ് പരിശീലനം, തേനീച്ച വളര്‍ത്തല്‍, കരിയര്‍ ഗൈഡന്‍സ്, ജൈവ കീടനാശിനി നിര്‍മ്മാണം, കൂണ്‍കൃഷി പരിശീലനം, പശുവളര്‍ത്തല്‍, എന്നി ഇനങ്ങളിലായി അഴിമതി നടന്നിട്ടുണ്ടന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വയനാട് ജില്ലയിലെ 12 പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്മാക്കിയാണ് സര്‍ക്കാര്‍ 5 കോടി അനുവദിച്ചത്. പദ്ധതികള്‍ കൃത്യമായി നടപ്പാക്കാതെ ബില്ലുകള്‍ മാത്രം ഉണ്ടാക്കുകയാണ് ചെയ്തതെന്നും പൊതു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടേ ജനപ്രതിനിധി അഴിമതിയുടെ നേതാവായി മാറിയിരിക്കുകയാണെന്നും സിപിഎം.
ആശിക്കും ഭുമി ആദിവാസിക്ക്, അഗ്രി ഫെസ്റ്റ് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. സര്‍ക്കാരിന് ഉണ്ടായ നഷ്ടം തിരിച്ച് പിടിച്ച് പ്രതികളെ ജയിലില്‍ അടയ്ക്കണമെന്നും എം.ജി ബിജു രാജിവെയ്ണമെന്നും ആവശ്യപ്പെട്ടണ് പഞ്ചായത്തിലേക്ക് സി പി എം തവിഞ്ഞാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30 തിന് മാര്‍ച്ച് നടത്തുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ സി പി എം ജില്ലാ കമ്മറ്റി അംഗം ടി.കെ പുഷ്പന്, കണ്‍വീനര്‍ ബാബു ഷാജില്‍ കുമാര്‍ സിപിഎം വാളാട് ലോക്കല്‍ സെക്രട്ടറി പി.കെ ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍