എസ്.എന്‍.ഡി.പി. യോഗം ബത്തേരി യൂണിയന് എന്‍.കെ. ബാബുരാജ് ചെയര്മാന് എന്‍.കെ.ഷാജി കണ്‍വീനര്‍

ബത്തേരി: എസ്.എന്‍.ഡി.പി.യോഗം ബത്തേരി യൂണിയനിലെ നിലവിലുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ടു പുതിയ കമ്മിറ്റിയെ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിയമിച്ചു.ചെയര്മാന് അഡ്വ. എന്‍.കെ. ബാബുരാജ് ചെയര്മാന്,എന്‍.കെ. ഷാജി കണ്‍വീനര്‍ പി.സി. ബിജു,എം.ഡി. സാബു,രോഹനാ ബിജു എന്നിവര്‍ കമ്മിറ്റി അംഗങ്ങളായുള്ള ഭരണസമിതി ബത്തേരി യൂണിയന് ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. മുന്‍ വയനാട് എസ്.എന്‍.ഡി.പി. യൂണിയന് പ്രസിഡണ്ട് ആയിരുന്ന പരേതനായ നമ്പ്യാര്‍പറമ്പില്‍ എന്‍. എ കുമാരന്റെ മകനും വയനാട് ജില്ലാ കോടതി അഭിഭാഷകനുമാണ്അഡ്വ. എന്‍.കെ. ബാബുരാജ് . ലോയേഴ്സ് യൂണിയന് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍,കല്‍പ്പറ്റ ബാര്‍ അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
ഭാര്യ അഡ്വക്കറ്റ് ബിന്ദു (ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്കൂള്‍) ഡോക്ടര്‍ കൃഷ്ണരാജ്, ബാലദേവാനന്ദ് രാജ് എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്നിവര്‍ മക്കളാണ്. എസ്.എന്‍ ട്രസ്റ്റ് എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും ബി.ഡി.ജെ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍. കെ.ഷാജി യാണ് പുതിയ യൂണിയന് കണ്‍വീനര്‍ എസ്.എന്‍.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി ബത്തേരി യൂണിയന് പ്രസിഡണ്ട് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് ഭാര്യ ഷിമി മകള്‍ ജിതാസ് എന്‍. ഷാകൃഷ്ണറാം സെന്റ് ജോസഫ് ഹയര്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍