പൂതാടി പഞ്ചായത്തില്‍ ജനജാഗ്രത സമിതി യോഗവും, പ്രാഥമിക പ്രതികരണ സേന രൂപീകരണവും നടത്തി

പൂതാടി: മനുഷ്യ വന്യജീവി സങ്കര്ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 10 ഇന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുന്ന മിഷന് പി.ആര്.ടിയുടെ ഭാഗമായി വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തില്‍ 4 ഇടങ്ങളിലായി പി.ആര്‍ടി രൂപീകരിച്ചു. മനുഷ്യ വന്യജീവി സങ്കര്ഷം രൂക്ഷമായിട്ടുള്ള പൂതാടി ഗ്രാമപഞ്ചായത്തിലെ കക്കോടന്‍ ബ്ലോക്ക് പാത്രമൂല (9 അംഗങ്ങള്‍), അയനിമല കേളമംഗലം (13 അംഗങ്ങള്‍), മൂടക്കൊല്ലി (12 അംഗങ്ങള്‍), ഇരുളം (9 അംഗങ്ങള്‍ )മേഖലയിലുള്ള സന്നദ്ധപ്രവര്‍ത്തകരാണ് പിആര്‍ടി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പൂതാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ജന ജാഗ്രത സമിതി യോഗത്തില്‍ പിആര്‍ടി അംഗങ്ങളെ അംഗീകരിച്ചു.
ഇരുളം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ യോഗത്തിന് സ്വാഗതം ആശംസിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ജന ജാഗ്രത സമിതി ചെയര്‍പേഴ്സനുമായ ശ്രീമതി.മിനി പ്രകാശന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡ് മെമ്പര്‍മാര്‍,പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ കെ യു സുരേന്ദ്രന്, ഇരുളം ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുന്ദരേശന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അഖില്‍ ടി ബി,ശ്രീജിത്ത് പി എസ്, ജിതിന് വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് ഫോറസ്റ്റ് ഓഫീസര്‍ ശ്രീ കെ. യു. സുരേന്ദ്രന് യോഗത്തിന് നന്ദി ആശംസിച്ചു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍