വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍കാവ് കണ്ണിവയലില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് സാരമായ പരിക്ക്. മാനന്തവാടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ജീവനക്കാരി ആറാട്ടുതറ മൈത്രിനഗര്‍ സ്വദേശി കരിമ്പിലൊട്ടില്‍ സിന്ധു (45) നാണ് പരിക്കേറ്റത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സിന്ധുവിനെ വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍