വയനാട് യുണൈറ്റഡ് എഫ്സി ജേതാക്കളായി

പാലക്കാട്: കേരള ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന അണ്ടര്‍ 17 യൂത്ത് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് നൂറണി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ വയനാട് യുണൈറ്റഡ് എഫ്സി തിരുവനന്തപുരം ലിഫാ എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ശ്രീഗോവിന്ദ്, ആല്ബിന് ഷാജി, ആര്യാനന്ദ് എന്നിവര്‍ ഗോള്ളുകള് നേടി. ഏപ്രില്‍ 21 ന് മലബാര്‍ എഫ്സിയോടാണ് അടുത്ത മത്സരം. യുവ കപ്പിന്റെ ഭാഗമായി തിരഞ്ഞെടുത്ത താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. ശരത് ലാല്‍ ഹെഡ് കോച്ചും, മുജീബ് റഹ്മാന് ടീം മാനേജരുമാണ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍