കാപ്പ ചുമത്തി നാടുകടത്തി

കല്‍പ്പറ്റ: ലഹരി കേസുകളിലുള്‍പ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടില്‍, അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം (26)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. 2023 ജൂണില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ 49.54 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചും 2025 ജനുവരിയില്‍ മീനങ്ങാടി 54 ല്‍ വെച്ച് 0.42 ഗ്രാം എംഡിഎംഎയുമായും ഇയാളെ പിടികൂടിയിരുന്നു. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ കണ്ണൂര്‍ മേഖല ഡി.ഐ.ജി യുടെ ഉത്തരവ് പ്രകാരമാണ് നടപടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍