സ്‌കൂള്‍ കലോത്സവങ്ങളിലും മേളകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം:ജില്ലാകളക്ടര്‍

ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരാനിരിക്കുന്ന സ്‌കൂള്‍ കലോത്സവം, മറ്റ് മേളകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശിച്ചു. ഹരിത കേരള മിഷന്‍ ജില്ലാതല കര്‍മ്മസേന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരി ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ജില്ലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒരു മരത്തൈ എങ്കിലും നല്‍കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് തല മിഷന്‍ രൂപവല്‍കരണം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പഞ്ചായത്തുകള്‍ എത്രയും വേഗം അതിന് രൂപം നല്‍കണം. അതത് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായിട്ടുള്ള സമിതിയാണ് ഗ്രാമപഞ്ചായത്ത് തല മിഷന് നേതൃത്വം നല്‍കുക. മണ്ണ്-ജല സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ തത്സമയം അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചായത്തുകളില്‍ ഹരിത കര്‍മ്മസേന രൂപവല്‍കരണം വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. ഹരിതകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.സുധീര്‍ കിഷന്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍