എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി. കുപ്പാടി, കാരായി കാരക്കണ്ടി വീട്ടില്‍ കെ.ശ്രീരാഗ് (22), ചീരാല്‍, താഴത്തൂര്‍, അര്മാടയില് വീട്ടില്‍ മുഹമ്മദ് സഫ്വാന് (19) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. പൊന്‍കുഴിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാ/ത്. കെ.എല്‍ 05 ഡി 756 കാറിലാണ് ഇവര്‍ 0.89 ഗ്രാം എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്.