പുല്‍പ്പള്ളി വെളുകൊല്ലിയില്‍ കടുവയിറങ്ങി.

പുല്‍പ്പള്ളി: പുല്‍പ്പള്ളി വെളുകൊല്ലി കുറിച്ചിപ്പറ്റ റൂട്ടില്‍ വെളു കൊല്ലിയെത്തുന്നതിന് തൊട്ടുമുമ്പായുള്ള ഗേറ്റിന് സമീപ പ്രദേശത്ത് കടുവയിറങ്ങി. കഴിഞ്ഞ ദിവസം അഞ്ച് മണിയോടെയാണ് വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടായത്.
ഇതിലെ പോയ ജീപ്പ് യാത്രികര്‍ കടുവയുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. പ്രദേശത്ത് പലയിടങ്ങളിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി പറയുന്നുണ്ട്. മുന്‍പ് ഈ ഭാഗത്തുനിന്നും വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍