ടൗണ്‍ഷിപ്പ് നിര്‍മ്മാണം ആറ് മാസത്തിനകം പൂര്‍ത്തീകരിക്കും: സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ്.

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിത മേഖലയിലെ അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗണ്‍പ്പില്‍ നിര്‍മ്മിക്കുന്ന മാതൃകാ വീട്, പൊതു റോഡ്, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, മാതൃകാ ആശുപത്രി എന്നിവയുടെ പ്രവൃത്തി നാളെ (ഏപ്രില്‍ 16) ആരംഭിക്കും. ടൗണ്‍ഷിപ്പിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്നതോടെ നാല് ക്ലസ്റ്ററുകളില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണവും ആരംഭിക്കും. ജില്ലയില്‍ മെയ് ജൂണ്‍ മാസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കും.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സ്പെഷല്‍ ഓഫീസര്‍ എസ്. സുഹാസ് പരിശോധിച്ചു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍