പുനരധിവാസത്തോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: ടി സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: ചൂരല്‍മലമുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ എലസ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവര്‍ക്ക് വേണ്ട നഷ്ടപരിഹാരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏലസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സാഹചര്യത്തില്‍ നിലവില്‍ ജോലി ചെയ്യുന്നവരുടെയും നേരത്തെ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് എസ്റ്റേറ്റ് ഉടമകള്‍ നല്‍കേണ്ടിയിരുന്ന ആനുകൂല്യങ്ങളും, നിലവില്‍ ജോലി എടുക്കുന്നവരുടെ ഭാവി സംബന്ധിച്ചും ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുണ്ട്. ജോലി നഷ്ടപ്പെടുന്നതിനൊപ്പം അവര്‍ക്ക് ലഭിക്കേണ്ടതായിരിക്കുന്ന പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, നിലവില്‍ ജോലി ചെയ്തതായിരിക്കുന്ന കൂലിയുടെ ബാക്കി എന്നിവ പരിഹരിക്കാതെ സങ്കീര്‍ണമാക്കുന്ന സാഹചര്യത്തിലേക്കാണുള്ളത്. പുനരധിവാസത്തിന് ആരും തന്നെ എതിരല്ല. എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുക എന്ന ന്യായമായ ആവശ്യം മാത്രമാണുള്ളത്. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് ഏലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഉടന്‍ ലഭ്യമാക്കുകയും അവര്‍ക്ക് നഷ്ടപ്പെടുന്ന തൊഴില്‍ സംബന്ധിച്ച് കൃത്യമായ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍