ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കേണിച്ചിറ: കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജില്‍സണ്‍ (42) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് നിഗമനം. തുടര്‍ന്ന് ഇയ്യാള് വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും അത് പരാജയപ്പെട്ടതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇയാളെ നിലവില്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലവും മറ്റുമാണ് ജില്‍സണ്‍ ഇത്തരത്തില്‍ ചെയ്തതെന്നാണ് ആദ്യ വിവരം. മരിക്കാന്‍ പോകുന്നതിന്റെ സൂചന നല്കി കൊണ്ട് ജില്‍സണ്‍ സുഹൃത്തിന് അര്‍ധരാത്രി ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെയാണ് സുഹൃത്ത് സന്ദേശം കണ്ടതെന്നും ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവ സമയം മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായതിനാല്‍ ഒന്നുമറിഞ്ഞില്ലായിരുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍