മരത്തില്‍ നിന്നും വീണ് അധ്യാപകന് മരിച്ചു

മാനന്തവാടി: കല്ലോടി കമ്മോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകന് മരത്തില്‍ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂള്‍ അധ്യാപകന് ഇല്ലിക്കല്‍ ജെയ്സണ്‍ (47) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങള്‍ വെട്ടുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഔസേപ്പ് ഏലിയാമ്മ -ദമ്പതികളുടെ മകനാണ് ജെയ്സണ്‍. ഭാര്യ: ജിന്‍സി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂള്‍), മക്കള്‍: നിസ, സിയ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍