OPEN NEWSER

Saturday 19. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചരിത്രത്തിലെ ഏറ്റവും വലിയ വില! വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില, അമ്പരന്ന് ഉപഭോക്താക്കള്‍

  • Keralam
17 Apr 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വര്‍ധിച്ചത് ഇതോടെ സ്വര്‍ണവില ആദ്യമായി 71000 കടന്നു. ഇന്ന് വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 71360 രൂപയാണ്. ഇന്നലെ 760 രൂപ വര്‍ധിച്ചിരുന്നു. രണ്ട ദിവസംകൊണ്ട് 1600 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും, താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ല. 3300 ഡോളര്‍ കടന്ന് മുന്നോട്ടു നീങ്ങിയാല്‍ 3500 ഡോളര്‍ വരെ എത്തുമെന്ന് സൂചനകളാണ് വരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വര്‍ണ്ണവിലയും കൂടുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7350 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്. ഏപ്രിലിലെ സ്വര്‍ണ വില ഒറ്റനോട്ടത്തില്‍ ഏപ്രില്‍ 1 ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 68,080 രൂപ ഏപ്രില്‍ 2 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 68,080 രൂപ ഏപ്രില്‍ 3 ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ ഏപ്രില്‍ 4 ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ ഏപ്രില്‍ 5 ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ ഏപ്രില്‍ 6 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 66,480 രൂപ ഏപ്രില്‍ 7 ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ ഏപ്രില്‍ 8 ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ ഏപ്രില്‍ 9 ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു. വിപണി വില 66,320 രൂപ ഏപ്രില്‍ 10 ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ ഏപ്രില്‍ 11 ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ ഉയര്‍ന്നു. വിപണി വില 69960 രൂപ ഏപ്രില്‍ 12 ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 70,160 രൂപ ഏപ്രില്‍ 13 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 70,160 രൂപ ഏപ്രില്‍ 14 ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ ഏപ്രില്‍ 15 ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ ഏപ്രില്‍ 16 ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ ഉയര്‍ന്നു. വിപണി വില 70,520 രൂപ ഏപ്രില്‍ 17 ഒരു പവന്‍ സ്വര്‍ണത്തിന് 840 രൂപ ഉയര്‍ന്നു. വിപണി വില 71,360 രൂപ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
  • പോലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം; ഒളിവിലുള്ള പോലീസുകാരന്റെ കാര്‍ കണ്ടെത്തി
  • ബത്തേരി സ്‌റ്റേഷനിലെ 22 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
  • പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണം
  • എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show