ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു; വിപുലമായ ക്യാമ്പയിന്‍ നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ തലങ്ങളെയും സ്പര്‍ശിച്ചുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തും. മതമോ ജാതിയോ പാര്‍ട്ടിയോ ലഹരി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ന് രണ്ടു യോഗങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. മത സാമുദായിക യോഗവും സര്‍വകക്ഷി യോഗവും. എല്ലാവരും അകമഴിഞ്ഞ പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വ്യാപനം തടയുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് യോഗം ചേര്‍ന്നപ്പോള്‍ ഒരു മത സാമുദായിക നേതാവ് തങ്ങളുടെ മെഡിക്കല്‍ കോളേജുകളിലെ കൗണ്‍സിലര്‍മാരെ ലഭ്യമാക്കാമെന്നു അറിയിച്ചു. ലഹരി ഉല്‍പ്പന്നങ്ങളെ ഏതെങ്കിലും മതമോ ജാതിയോ രാഷ്ട്രീയ പാര്‍ട്ടിയോ പ്രോത്സാഹിപ്പിക്കുന്നില്ല. ലഹരി വിരുദ്ധ ജാഗ്രത പുലര്‍ത്താന്‍ അവരവരുടെ അനുയായികളോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നോ ടു ഡ്ര?ഗ്‌സ് ക്യാമ്പയിന്‍ പരിപാടികളില്‍ പരമാവധി ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സഹകരണം അഭ്യര്‍ത്ഥിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിവേചനങ്ങള്‍ക്ക് ഇടമില്ല. സണ്‍ഡേ സ്‌കൂളുകള്‍, മദ്രസകള്‍, ഇതര ധാര്‍മിക വിദ്യാഭ്യാസ ക്ലാസുകളും ഇവിടെയെല്ലാം ലഹരിവിരുദ്ധ ആശയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ക്യാമ്പയിന്റെ രൂപരേഖയില്‍ വിശദമായ അഭിപ്രായങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഊന്നിയാണ് പ്രധാന കര്‍മ്മ പരിപാടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു. ലഹരി വിപത്തിന് മുന്നില്‍ കീഴടങ്ങില്ല എന്ന നിശ്ചയദാര്‍ഢ്യത്തോടെ കേരള ജനത ഒന്നിച്ചിറങ്ങിയാല്‍ നമ്മള്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍