ദുരന്ത ബാധിതര്‍ക്കുള്ള സഹായം തുടരും: റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. ദുരന്തബാധിതരായ ജീവനോപാധി നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 9 മാസത്തേക്ക് നല്കാന് സര്‍ക്കാര്‍ ഉത്തരവായി. കിടപ്പ് രോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് 300 രൂപ വീതം 9 മാസത്തേക്ക് നല്‍കും നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു മാസം 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണ്‍ ജില്ലാ ഭരണകൂടം മുഖേനനല്കിയിട്ടുണ്ട്. മറ്റൊരു ഉപജീവനമാര്‍ഗം ലഭ്യമല്ലെന്ന സത്യവാങ്മൂലം ലഭ്യമാക്കിയ ശേഷമായിരിക്കും തുക അനുവദിക്കുക
സത്യവാങ്മൂലം നല്‍കണം
ഏപ്രില്‍ ഏഴിലെ ഉത്തരവ് പ്രകാരമുള്ള തുക ലഭിക്കുന്നതിന് മറ്റൊരു ഉപജീവന മാര്‍ഗം ലഭ്യമല്ലെന്ന സത്യവാങ്മൂലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതിന് കളക്റ്ററേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ വൈത്തിരി തഹസില്‍ദാര്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈചൂരല്‍മല ഫേസ് ഒന്നിലെ ഗുണഭോക്തൃ ലിസ്റ്റില്‍ പെട്ടവര്‍ക്ക് ഏപ്രില്‍ 19 ന് രാവിലെ 9.30 മുതല്‍ ഒരു മണി വരെയും ഫേസ് രണ്ട് എ, രണ്ട് ബി
ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ 5 വരേയും മുമ്പ് ആനുകൂല്യം ലഭിച്ചവര്‍ക്ക് ഏപ്രില്‍ 21 ന് രാവിലെ 9.30 മുതലും സത്യവാങ്
മൂലം സമര്‍പ്പിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍