പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മേപ്പാടി:മുണ്ടക്കൈചൂരല്‍മല പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംസ്ഥാന ജല വിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പുഴയില്‍ അടിഞ്ഞു കൂടിയ കല്ല്, മണല്‍, മണ്ണ് എന്നിവ കോരി നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം പ്രദേശത്തെത്തി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി പുഴയുടെ ഗതി തിരിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍തൂക്കം നല്‍കുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയിലേക്ക് ഒഴുകി 8 കിലോമീറ്ററോളം ഗതിമാറി സഞ്ചരിച്ചത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍ നിന്നും സംരക്ഷിക്കല്‍, വെള്ളപ്പൊക്കത്തില്‍ കരകള്‍ക്ക് മുകളിലൂടെയല്ലാതെ സുരക്ഷിതമായ കടന്നു പോകല്‍, നദീ തീരം സുസ്ഥിരമാക്കി വിന്യാസം മെച്ചപ്പെടുത്തല്‍ എന്നിവയാണ് ലക്ഷ്യമാക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍