മുത്തങ്ങയില്‍ 19 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മുത്തങ്ങ: സുല്‍ത്താന്‍ ബത്തേരി പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങ പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടക ആര്‍ടിസി ബസ്സില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18.909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. കോഴിക്കോട് അടിവാരം നൂറാംതോട് വലിയറക്കല്‍ വീട് കെ ബാബു (44), വീരാജ്പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ. ഇ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. ബത്തേരി സബ് ഇന്‍സ്പെക്ടര്‍ സോബിന്‍.കെ.കെ, , പ്രൊബേഷന്‍ എസ് ഐ ജിഷ്ണു, സി പി ഒ മാരായ നിയാദ്, സജീവന് എന്നിവരടങ്ങുന്ന ബത്തേരി പോലീസ് സംഘവും ഡാന്‍സാഫുമാണ് കഞ്ചാവ് പിടികൂടിയത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍