ബിജെപി ഭാരവാഹി പട്ടിക: വയനാട് ജില്ലയില്‍ അതൃപ്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ബിജെപിയുടെ ഭാരവാഹികളെ നിശ്ചയിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി വ്യാപകം. പ്രവര്‍ത്തന പരിചയം ഉള്ള നേതാക്കളെ തഴഞ്ഞുകൊണ്ട് ഇഷ്ടക്കാരെ തിരുകി കയറ്റി കൊണ്ടുള്ള ഭാരവാഹിത്വ നിര്‍ണയമാണ് നടന്നിട്ടുള്ളതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വയനാട് ജില്ലയില്‍ പല ഭാഗത്തും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്താതെയാണ് പട്ടിക പുറത്തു വിട്ടിട്ടുള്ളത്. സംസ്ഥാന അധ്യക്ഷന്‍ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കിയതായിട്ടാണ് അറിയാന്‍ കഴിയുന്നത്. യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയാണ് അനര്‍ഹരായിട്ടുള്ള ആളുകളെ തിരുകിക്കയറ്റിയിട്ടുള്ളതെന്നും, വരും ദിവസങ്ങളില്‍ വയനാട് ബിജെപിയില്‍ വലിയ പൊട്ടിത്തെറിക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു വിഭാഗം അറിയിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍