എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

അമ്പലവയല്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. അമ്പലവയല്‍, നെല്ലാറച്ചാല്‍ സ്വദേശികളായ മഠത്തില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍(35), കല്പറമ്പില് വീട്ടില്‍ അബ്ദുല്‍ അസീസ് (25) എന്നിവരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. മഞ്ഞപ്പാറ എന്ന സ്ഥലത്തു വെച്ചാണ് ഇവരെ പിടികൂടിയത്. നെല്ലാറച്ചാല്‍ ഭാഗത്ത് നിന്നും മഞ്ഞപ്പാറ ഭാഗത്തേക്ക് കെ.എല്‍ 12 എച്ച് 8883 നമ്പര്‍ ബൈക്കില്‍ വരുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.610 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ടാങ്ക് കവറിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. എസ്.ഐ പി.ജി സുരേഷ്, പ്രൊബേഷണറി എസ്.ഐ കെ.അജല്‍, എസ്.സി.പി.ഒമാരായ മുജീബ്, ജയന്, ജോളി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍