OPEN NEWSER

Saturday 08. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളത്തില്‍ 4 ദിവസം ഇടിമിന്നലോടെ മഴയ്ക്കും കാറ്റിനും സാധ്യത

  • Keralam
17 Apr 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 19, 20 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നല്‍ അപകടകാരികളാണ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും, മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു
  • ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • പൊന്‍കുഴിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവാവ് പിടിയില്‍
  • അവശനിലയില്‍ വീടിനകത്ത് അകപ്പെട്ടുപോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
  • കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍
  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • ഹൈവേ റോബറി: സഹായി പിടിയില്‍
  • മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക്; മിനി സിവില്‍ സ്‌റ്റേഷന്‍ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു
  • വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show