കൗമാരക്കാരെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍; ഡിങ്കന്‍ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന്
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും, നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും, പണം കവരുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. മാനന്തവാടി വിമലാനഗര്‍ പാലാക്കുളി പോത്തനാട്ടില്‍ വീട്ടില്‍ എ.വി അജിത്ത്(22) എന്ന ഡിങ്കനെയാണ് തമിഴ് നാട്ടിലെ തിരുപ്പൂര്‍ ബോയ പാളയത്ത് നിന്ന് മാനന്തവാടി പോലീസ് പിടികൂടിയത്. ഇയാള്‍ മുന്‍പ് ലഹരിക്കേസിലുള്‍പെട്ടയാളാണ്. നേരത്തേ ഈ സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി കൊണിയന്‍മുക്ക് ചിറക്കല്‍ വീട്ടില്‍ അജിത്ത് കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടില്‍ വിഷ്ണു (22) എന്നിവരെ അറസ്റ്റ് ചെയ്ത റിമാന്റ് ചെയ്തിരുന്നു. മാനന്തവാടി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ പി റഫീഖിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കയ്യാലക്കല്‍ സിദ്ധീഖ്, കെ പ്രജീഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
