കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
ബേഗൂര്‍: തിരുനെല്ലി ബേഗൂര്‍ ഉന്നതിയില്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോല്‍പ്പെട്ടി നെടുന്തന ഉന്നതിയിലെ രഘുവിന്റെയും, ലക്ഷ്മിയുടേയും മകനായ സുനീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സുനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുനെല്ലി പോലീസെത്തി ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി 9 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിലവില്‍ രണ്ടാം ഭാര്യയുമൊത്ത് ബേഗൂര്‍ കൊല്ലി മൂല ഉന്നതിയില്‍ താമസിച്ച് വരുന്നതിനിടെയാണ് സംഭവം. ബാബു, രാജേഷ്, ജിഷ എന്നിവരാണ് സഹോദരങ്ങള്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
