വയനാട് ജില്ലയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം നിലവില്‍ വരുന്നു; കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് നാളെ ഉദ്ഘാടനം നിര്‍വ്വഹിക്കും

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തെ (പിഒപിഎസ്കെ) വരവേല്‍ക്കാന്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് ഒരുങ്ങുന്നു. പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കുമായി അയല്‍ ജില്ലകളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന വയനാട് നിവാസികള്‍ക്ക് ഈ സൗകര്യം വളരെയധികം ആശ്വാസം നല്‍കും.
ഏപ്രില്‍ 9 ന് (ബുധനാഴ്ച) രാവിലെ 10ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയ, വിദേശകാര്യ മന്ത്രാലയ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോര്‍ജ്ജ് കുര്യന്, കേരള സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ.ആര്. കേളു, വയനാട് ലോക്സഭാ മണ്ഡലം എം,പി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ അധികാരപരിധിയിലുള്ള രണ്ടാമത്തെ ജഛജടഗയും രാജ്യത്തെ 447ാമത്തെ ജഛജടഗയും ആയിരിക്കും ഈ സൗകര്യം. തുടക്കത്തില്‍, ജഛജടഗ കല്‍പ്പറ്റയില്‍ പ്രതിദിനം 50 അപേക്ഷകര്‍ക്ക് സേവനം നല്‍കും. വരും ദിവസങ്ങളില്‍ പ്രതിദിനം 120 അപേക്ഷകള്‍ വരെ ലഭ്യമാക്കാനാണ് പദ്ധതി. പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ (www.passportindia.gov.in) അല്ലെങ്കില്‍ mPassport സേവാ മൊബൈല്‍ ആപ്പ് (Android, iOS എന്നിവയില്‍ ലഭ്യമാണ്) വഴി അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാം.
കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് (ഞജഛ), കേരളത്തിലെ അഞ്ച് വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും പുതുച്ചേരിയിലെ മാഹി മേഖലയിലും സേവനം നല്കുന്നു. നിലവില്‍ അഞ്ച് പിഎസ്കെകളും ഒരു പിഒപിഎസ്കെയും ഈ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനായി ഇപ്പോള്‍ കല്‍പ്പറ്റ പിഒപിഎസ്കെയെയും ഈ ശൃംഖലയിലേക്ക് ചേര്‍ക്കുന്നു.
ഇന്ത്യാ ഗവണ്മെന്റിന്റെ പൗര കേന്ദ്രീകൃത സേവന വിതരണ സമീപനത്തിന് അനുസൃതമായി, വയനാട് ലോക്സഭാ മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കുക എന്നതാണ് ഈ സുപ്രധാന സംരംഭത്തിന്റെ ലക്ഷ്യം.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍