ബൈക്ക് മോഷ്ടാവിനെ പോലീസ് പിടികൂടി

കല്‍പ്പറ്റ: മേപ്പാടിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. മേപ്പാടി കാപ്പം കൊല്ലിയില്‍ ബഡ്ജറ്റ് യൂസ്ഡ് കാര്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും മാര്‍ച്ച് 15ന് പുലര്‍ച്ചെ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന കെ എല്‍ 12 എം 1007 എന്ന നമ്പറിലുള്ള യമഹ ആര് വണ്‍ 5 ബൈക്ക് മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയായ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുഹമ്മദ് ഷിഫാനെയാണ് മേപ്പാടി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.യു ജയപ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ വി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുതിരോത്ത് ഫസല്‍ താമരശ്ശേരിയില്‍ മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാണ്. മോഷ്ടിച്ച ബൈക്ക് ഫസലിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വൈത്തിരി, ചുണ്ട, മേപ്പാടി എന്നിവിടങ്ങളിലെ പത്തോളം സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ചൂണ്ടയില്‍ ടൗണിലെ ഒരു ചായക്കടയിലെ സി സി ടി വിയില്‍ നിന്നാണ് പ്രതികളുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭിച്ചത്. പ്രൊബേഷന്‍ എസ് ഐ വി രേഖ, സിപിഒ മാരായ പ്രശാന്ത് കുമാര്‍ ടോണി മാത്യു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍