ഐഎസ്ആര്‍ഒ സയന്റിസ്റ്റ് പ്രോഗ്രാം; വൈഭവ്.പി പ്രദീപിന് സെലക്ഷന് ലഭിച്ചു.

വെള്ളമുണ്ട: വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകളെ കുറിച്ച് അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്ഗനൈസേഷന് ( ഐഎസ്ആര്‍ഒ) സംഘടിപ്പിക്കുന്ന 'യുവിക 2025' പദ്ധതിയിലേക്ക് വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ വൈഭവ് പി.പ്രദീപിന് സെലക്ഷന് ലഭിച്ചു. ഇന്ത്യയില്‍ നിന്നും 350 വിദ്യാര്‍ത്ഥികള്‍ക്കാണ് ആകെ സെലക്ഷന് ലഭിച്ചത്.
ഇതില്‍ കേരളത്തില്‍ നിന്നുള്ള 12 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. പഠന രംഗത്തെ മികവും ശാസ്ത്ര സാങ്കേതിക മേഖലകളിലെ അറിവും അഭിരുചിയും അടിസ്ഥാനമാക്കിയാണ് പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയെ പിടിഎയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍