ബാവലി മഖാം ആണ്ട് നേര്‍ച്ച ഏപ്രില്‍ 11,12,13തീയതികളില്‍

മാനന്തവാടി: വയനാട് ജില്ലയിലെ ചരിത്ര പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാം ആണ്ട് നേര്‍ച്ച ഏപ്രില്‍ 11,12,13തീയതികളില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ആത്മീയ സംസ്കരണത്തിനും മറ്റുമായി ജാതി, മത ഭേദമന്യേ ആയിരങ്ങള്‍ ബാവലി മഖാമിലെത്താറുണ്ട്. കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ സ്ഥിതി ചെയ്യുന്ന ബാവലി മഖാമിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലാണ് വര്‍ഷംതോറും ആണ്ടുനേര്‍ച്ച നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ആണ്ട് നേര്ച്ചയില് പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുക്കും.11 ന് വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന്മഹല്ല് പ്രസിഡന്റ് ഇ.എം.അബ്ദുള്‍ കരീം ഹാജി പതാക ഉയര്‍ത്തും മഖാം സിയാറത്തിന് എടരിക്കോട് ഖാസി സയ്യിദ്സൈനുല്‍ ആബിദീന്‍ ശിഹാബ് തങ്ങള്‍നേതൃത്വം നല്‍കും.വൈകീട്ട് ഏഴിന് മജ്ലിസുന്നൂര് വാര്ഷികത്തിന്പാണക്കാട് സയ്യിദ് ഷഹീര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മുഹമ്മദ്ഹൈതമി വാവാട്മുഖ്യപ്രഭാഷണം നടത്തും.
എസ്.ബി.എ.ഐ.എ. പ്രിന്‍സിപ്പാള്‍ എസ്. മുഹമ്മദ് ദാരിമിഅദ്ധ്യക്ഷത വഹിക്കും. ബാവലി ഖത്വീബ് അബ്ദുല്‍ റഷീദ് ബാഖവി, ഉസ്മാന് മൗലവി ചെന്ദലോട്, ഫായിസ് യമാനിബത്തേരി,അമീന്.പി.കെ.ലത്തീഫ്പി.എച്ച്.അബ്ദുല്‍ ഗഫൂര്‍.എന്‍.എം. മഹല്ല് ജോ: സെക്രട്ടറി അബ്ദുറസാഖ്.പി.കെ.എന്നിവര്‍ സംബന്ധിക്കും.
12 ന് ശനിയാഴ്ച രാത്രിഏഴ് മണിക്ക് ബുര്ദ് മജ്ലിസ് പാണക്കാട് സയ്യിദ് ശഹീര്‍ അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ വാഫി കാവനൂര്‍ അദ്ധ്യക്ഷത വഹിക്കും.അഹ് മദ് ഫവാസ് ,സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍, കുഞ്ഞാലന്സഖാഫി നിലമ്പൂര്‍,അബ്ദു റസ്സാഖ് ദാരിമി അരീക്കോട്, സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല എന്നിവര്‍ സംബന്ധിക്കും.13 ന് ഞായറാഴ്ച രാവിലെ ഖത് മുല് ഖുര്‍ആന്‍ സയ്യിദ് മുജീബ് തങ്ങള്‍ കല്‍പ്പറ്റ നേതൃത്വം നല്‍കും. മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറംഗംശൈഖുനാ വി മൂസ്സക്കോയ ഉസ്താദ് നേതൃത്വം നല്‍കും.ആത്മീയ സദസ്സ് സമസ്ത കേന്ദ്ര മുശാവറംഗംശൈഖുന കെ.ടി.ഹംസ ഉസ്താദ് ഉല്‍ഘാടനം ചെയ്യും. എം.കെ.ഹമീദലി,ഇബ്രാഹിം ദാരിമി വെണ്ണിയോട്, ജംഷീര്‍ ബാഖവി എന്നിവര്‍ സംബന്ധിക്കും. മൗലീദ് പാരായണത്തിന്ശൈഖുനാഹൈദര്ഫൈസി നേതൃത്വം നല്‍കും ബാവലിമഹല്ല് കമ്മറ്റി സെക്രട്ടറി എം.കെ. ഹമീദലി, വൈസ് പ്രസിഡന്റ് എന്‍.ടി. അബു, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍