ഓണ്‍ലൈന്‍ വ്യാപാരത്തട്ടിപ്പ്: വയനാട് സ്വദേശികള്‍ റിമാന്‍ഡില്‍

കൊടകര: ഷെയര്‍ ട്രേഡിങ്ങിനായി പണം നല്കിയാല് ഇരട്ടിയായി ലാഭവിഹിതം തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊടകര സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 5,43,329 രൂപ തട്ടിയെ ടുത്ത രണ്ടു യുവാക്കളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി തച്ചന്‍കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (26), വയനാട് അമ്പലവയല്‍ ആയിരംകൊല്ലി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ഡെന്നി (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.2024 ഡിസംബര്‍ 24 മുതല്‍ 2025 ജനുവരി 11 വരെയുള്ള കാലയളവില്‍ പല തീയതികളിലായി കൊ ടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം തട്ടിയെടുക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.ഷെയര്‍ വാങ്ങിച്ചാല്‍ ഇരട്ടിയായി തുക തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ലക്ഷങ്ങള്‍ തട്ടിയത്.
കൊടകര ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്സ്പെ ക്ടര്‍ ഇ.എ. സുരേഷ്, അസി. സബ് ഇന്‍സ്പെക്ടര്‍ ആപ്ലിന്‍ ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിന്റോ വര്‍ഗീസ്, സനല്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ മാരായ ഇ.എ. ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവ രാണ് പ്രതികളെ അറസ്റ്റ് ചെ യ്തത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍