നശാ മുക്ത് ഭാരത് അഭിയാന് പദ്ധതി; ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 10 ന്

ബത്തേരി: കേന്ദ്ര, കേരള സര്‍ക്കാറുകളും സാമൂഹ്യനീതി വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന നശാ മുക്ത് ഭാരത് അഭിയാന് പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ വയനാട് ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു നിര്‍വഹിക്കും. ഏപ്രില്‍ പത്തിന് രാവിലെ 10. 30 ന് സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനി മുതല്‍ ശ്രേയസ് ഓഡിറ്റോറിയം വരെ നടക്കുന്ന ഘോഷയാത്ര ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്യും.
സുല്‍ത്താല്‍ ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്മാന് ടി കെ രമേശ്, വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, ഡിവിഷന് കൗണ്‍സിലര്‍ രാധ രവീന്ദ്രന്, സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ അനീഷ് മാത്യു, എസ്എല്സിഎ കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ടി എം മാത്യു, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ഷാജി, സുല്‍ത്താന്‍ ബത്തേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അബ്ദുള്‍ ഷെരീഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ജെ ജോണ്‍ ജോഷി, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍