ആര്‍സി പ്രിന്റ് പരിവാഹന്‍ പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം

കല്‍പ്പറ്റ: മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ സേവനങ്ങള്‍ക്ക് ആര്‍സി പ്രിന്റ് നല്കുന്ന രീതി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ആര്‍സി പ്രിന്റ് പൊതുജനങ്ങള്‍ക്ക് തന്നെ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പരിവാഹന്‍ പോര്‍ട്ടലില്‍ പ്രിന്റ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഓപ്ഷനില്‍ ഷാസി നമ്പറിന്റെ അവസാന അഞ്ച് അക്കം നല്കി വാഹനവുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്കി ആര്‍സി പ്രിന്റ് പിവിസി കാര്‍ഡിലോ പേപ്പറിലോ എടുക്കാം.ഇലക്ട്രോണിക് ആര്‍സി ഡിജി ലോക്കര്‍, എം.പരിവാഹന്‍ എന്നിവയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തുടര്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ആര്‍സി പ്രിന്റ് അപ്ലോഡ് ചെയ്യുന്ന സേവനങ്ങള്‍ക്ക് വാഹന്‍ സിറ്റിസണ്‍ സൈഡില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആര്‍സി അപ്ലോഡ് ചെയ്യണം.
എച്ച്എസ്ആര്‍പി ഫിറ്റ്മെന്റ് ഉള്ള അപേക്ഷകള്‍ എച്ച്എസ്ആര്‍പി വാഹനില്‍ അപ്ലോഡ് ചെയ്തശേഷം മാത്രമേ ആര്‍സി പ്രിന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇ ചലാന്‍ /ചെക്ക് റിപ്പോര്‍ട്ട് തീര്‍പ്പാക്കിയാല്‍ മാത്രമേ ആര്‍സി പ്രിന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍