സൈനികര്‍ രാജ്യത്തിന് ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കണം: ധനലക്ഷ്മി (മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവ്)

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ ടി സിദ്ധിഖിന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും രാഷ്ട്ര സേവനത്തിനുശേഷം വിരമിച്ച സൈനികരെയും ആദരിക്കുന്ന ജയ്ഹിന്ദ് പരിപാടി സംഘടിപ്പിച്ചു. നിയോജക മണ്ഡലത്തിലെ ധീര രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ കുടുംബങ്ങളെയും നൂറ്റമ്പതില്‍ അധികം വരുന്ന സൈനികരെയുമാണ് ചടങ്ങില്‍ ആദരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച വി.വി വസന്തകുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. അഡ്വ ടി സിദ്ധിഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ ധീര രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും.രാഷ്ട്ര സേവനത്തിനുശേഷം വിരമിച്ച സൈനികരും ചേര്‍ന്നാണ് പുഷ്പാര്ച്ചര് നടത്തിയത്. തുടര്‍ന്ന് രക്തസാക്ഷി കുടുംബങ്ങളേയും വിമുക്തഭടന്മാരെയും ആദരിച്ചു. വാഴക്കണ്ടി ഉന്നതിയില്‍ നടന്ന ചടങ്ങില്‍ രക്തസാക്ഷി കുടുംബങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ജയ്ഹിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തത്. മുംബൈ തീവ്രവാദി ആക്രമണത്തില്‍ രാജ്യത്തെ കാക്കാനുള്ള പോരാട്ടത്തിന്റെ പാഥയില്‍ ധീര രക്തസാക്ഷിത്വം വഹിച്ച അശോക് ചക്ര മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മിയായായിരുന്നു ഉദ്ഘാടന പ്രസംഗം നടത്തിയത്. ഞാന്‍ മരിച്ചാലും അമ്മക്ക് കൂട്ടായി ഒരുപാട് മക്കളുണ്ടാകുമെന്ന് ഭീകരാക്രമണത്തില്‍ പെട്ട് മരണപെടുന്നതിന് മുമ്പ് മകന് പറഞ്ഞിരുന്നതായി സന്ദീപിന്റെ അമ്മ പറഞ്ഞു. രാജ്യത്തിന് വേണ്ടി നടത്തുന്ന ത്യാഗങ്ങളെ പുതിയ തലമുറയ്ക്ക് കൃത്യമായി പകര്‍ന്നു കൊടുക്കണം. ആ ത്യാഗം അവരില്‍ ദേശീയബോധം ഉണര്‍ത്താന്‍ കൃത്യമായ വഴി സൃഷ്ടിക്കും. രാജ്യത്തിന് വേണ്ടി സ്വന്തം മക്കളെ ദാനം ചെയ്യുന്നവരാണ് രക്തസാക്ഷികളുടെ മാതാപിതാക്കളും കുടുംബങ്ങളുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രക്തസാക്ഷി കുടുംബങ്ങളെയും വിമുക്തഭടന്മാരെയും ചേര്‍ത്തു നിര്‍ത്താന്‍ എംഎല്‍എ നടത്തിയ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കും മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ രക്തസാക്ഷി കുടുംബങ്ങളെയും കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ നൂറ്റി അമ്പതാലധികം വരുന്ന വിമുക്തഭടന്‍ന്മാരെ എം എല്‍ എയുടെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങില്‍ അഡ്വ. ടി സിദ്ധീഖ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് രാജു ഹെജമാടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാ തമ്പി, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നാസര്‍ ബി, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ രാധ മണി ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ റംല ഹംസ, സിന്ദു കെ, അബ്ദുള്‍ അസീസ്, ആര് ഉണ്ണികൃഷ്ണന്, സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് ഉണ്ണികൃഷ്ണന്, ശാന്തവാസുദേവന്, വി വി വസന്തകുമാറിന്റെ പത്നി ഷീന വസന്തകുമാര്‍, മക്കള്‍ അനാമിക, അമര്‍നാഥ്,മേരി, ബിന്ദു, സിന്ധു. കെ, പി പി ആലി, റസാഖ് കല്‍പ്പറ്റ, ടി ഹംസ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ്, ബി.സുരേഷ് ബാബു, പി കെ അഷറഫ്, ഹരികുമാര്‍, അബ്ദുള്ള, കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് മെന്‍ വയനാട് ജില്ലാ പ്രസിഡന്റ് മത്തായി കുഞ്ഞ്,അനീഷ് ജോസഫ്, രാജു എം സി, രാമചന്ദ്രന് ആരോട, കെ രമേശ്, അസൈനാര്‍ മാസ്റ്റര്‍, ഒ വി റോയ്, ബാബു, ഷിജു, രാമുണ്ണി, ബെന്നി വി എസ്, ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഛില മേേമരവാലി േ • ടരമിിലറ യ്യ ഏാമശഹ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍