OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ്സ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ പോലീസ് മേധാവി 

  • Kalpetta
07 Nov 2017

 

 

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ്സ് ജീവനക്കാര്‍ക്കെതിരെ പരാതി എന്തെങ്കിലും ഉണ്ടെങ്കില്‍ പൊതുജനങ്ങല്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പോലീസിനെ സമീപിക്കാവുന്നതാണെന്നും ഇത്തരം പരാതികളില്‍ നിയമപരമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ ഐ.പി.എസ്.നിയമപരമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടൂന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാ പോലീസ് സ്‌റ്റേഷനിലേയും സബ്ബ് ഇന്‍സ്‌പെക്ക്ടര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായി ലഭിക്കേണ്ടുന്ന യാത്രാ സൗജന്യത്തെ ചൊല്ലിയും,വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറൂന്നതിനെ ചൊല്ലിയും മറ്റുമാണ് ഇത്തരം തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്.വയനാട് ജില്ലയില്‍ ഇടയ്ക്കിടെ നിസ്സാര പ്രശ്‌നങ്ങളെ ചൊല്ലി നടത്തുന്ന ബസ്സ് പണിമുടക്കുകള്‍ പൊതുജനങ്ങള്‍ക്ക് അത്യധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show