വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ മോഷണം.

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് മോഷണം. ഷമീര്‍ എന്ന വ്യക്തിയുടെ ജന്നത്ത് എന്ന ഓട്ടോയിലെ മ്യൂസിക് സെറ്റാണ് മോഷണം പോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ രണ്ട് പേര്‍ ഓട്ടോക്കരികില്‍ എത്തുന്നതായും, ഓട്ടോയില്‍ പരിശോധന നടത്തുന്നതും, സെറ്റുമായി കടന്നു കളയുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 20 വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഏഴായിരം രൂപ വിലമതിക്കുന്ന മ്യൂസിക് സെറ്റാണ് മോഷണം പോയിട്ടുള്ളത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍