ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മേപ്പാടി: മേപ്പാടി എസ്ബിഐ ശാഖക്ക് മുന്‍വശത്ത് ഇന്ന് രാവിലെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. നെല്ലിമുണ്ട ചീരങ്കന്‍ ഫൈസല്‍ (43) ആണ് മരിച്ചത്. റോഡ് മുറിച്ച് കടന്ന കുട്ടിയെ രക്ഷിക്കാന്‍ പെട്ടെന്ന് ഓട്ടോ ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോ മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സാരമായി പരിക്കേറ്റ ഫൈസലിനെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന 5 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്. ഇന്ന് രാവിലെ 9 മണിക്ക് മൗണ്ട് താബോര്‍ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളേയും പോകുമ്പോഴായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍