മുത്തങ്ങ ഇക്കോ ടൂറിസം വിനോദ സഞ്ചാരകേന്ദ്രം ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി

നൂല്‍പ്പുഴ: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ മുത്തങ്ങ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രം ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ടൂറിസം കേന്ദ്രത്തില്‍ വെച്ച് നടത്തി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് മുത്തങ്ങ എക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്ര റേഞ്ച്ര്‍ ഓഫീസര്‍ സഞ്ജയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം,
സൗന്ദര്യ വത്കരണ പ്രവര്‍ത്തനങ്ങള്‍, വൃത്തിയുള്ള പരിസരം,ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ടോയ്‌ലറ്റുകളുടെ ശുചിത്വം, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കല്‍ തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാന്‍,സെക്രട്ടറി ജയസൂധ കെ അസിസ്റ്റന്റ് സെക്രട്ടറി ഡോറിസ് എല്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഓമന പങ്കളം, മെമ്പര്‍മാര്‍ ധന്യ വിനോദ്, ബാലന്‍ ബി , ഗോപിനാഥ് എ,മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ബിഫ്ഒ സനല്‍,റേഞ്ച്ര്‍ ഓഫീസര്‍ സഞ്ജയ്,ഹരിത കേരളം മിഷന്‍ ആര്‍.പി അഖിയ ,തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍